ശ്രീലങ്കയില്‍ രജപക്സെ സര്‍ക്കാര്‍ വീഴുന്നു. ഘടകകക്ഷികള്‍ കൂട്ടത്തോടെ മുന്നണി വിട്ടു. ഭൂരിപക്ഷം നഷ്ടമായി. 225 അംഗങ്ങളുള്ള ലങ്കന്‍ പാര്‍ലമെന്റില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് രജപക്സെ സര്‍ക്കാരിന് ഉണ്ടായിരുന്നത്. നാല്പതിലേറെ എം.പിമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത പുതിയ ധനമന്ത്രി അലി സാബ്രി 24 മണിക്കൂറിനകം രാജിവച്ചു. പ്രസിഡന്റ് ഗോട്ടബയയുടെ സഹോദരനാണ് ഇദ്ദേഹം. ഇതേസമയം, ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയാണ് ഉത്തരവിറക്കിയത്.