ബി ജെ പിക്കെതിരെ രാജ്യത്ത് മതേതര പാര്‍ട്ടികളുടെ വിശാലഐക്യം വേണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇതില്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും നിലപാട് ഉറപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. സി പി എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ വര്‍ഗീയതോടുള്ള വിട്ടുവീഴ്ച അവസാനിപ്പിച്ച് കോണ്‍ഗ്രസും വിശാല സഖ്യത്തിന്റെ ഭാഗമാകണം. ഹിന്ദുത്വ വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്താല്‍ വര്‍ഗീയ ചേരി ശക്തിപ്പെടും. ഹിന്ദുത്വത്തെ എതിര്‍ക്കേണ്ടത് മതേതര സമീപനംകൊണ്ടാണ്. മതധ്രുവീകരണം ബി ജെ പി രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നു. ബി ജെ പിയുടെ മതദ്രുവീകരണത്തെ ചെറുക്കണം. ഇന്ത്യയില്‍ മോദിയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. മൗലികഅകാശങ്ങള്‍ അട്ടിമറിക്കുന്നു. ഫെഡറല്‍ അവകാശങ്ങള്‍ക്ക് നേരെ കേന്ദ്രം കടന്നാക്രമണം നടത്തുന്നു. ബി ജെ പിയുടെ സാമ്പത്തിക നയം രാജ്യത്തെ തകര്‍ത്തു. സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ മാത്രമാണ് ബദല്‍സി പി എമ്മിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. എല്ലാ മതേതര കക്ഷികളേയും ഒന്നിപ്പിക്കാന്‍ ശ്രമിക്കും. കൊവിഡ് പ്രതിരോധത്തില്‍ കേരളം രാജ്യത്തിന് മാതൃകയായി. മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിന് കാരണം അമേരിക്കയാണ്. അമേരിക്കയും റഷ്യയും തമ്മിലാണ് ശരിയായ ഏറ്റമുട്ടല്‍. യുക്രൈന്‍ ഇതിന്റെ ഇരയാണ്. ലോകത്ത് അമേരിക്കന്‍ സാമ്രമ്രാജ്യത്വത്തെ എതിര്‍ക്കുന്നതില്‍ മുന്നില്‍ ചൈനയാണ്. ചൈനയെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു