ഫിഫ പുരുഷടീം റാങ്കിങ്ങിൽ ബ്രസീൽ ഒന്നാമത്, അഞ്ച് വർഷത്തിന് ശേഷമാണ് കാനറികൾ ഒന്നാംസ്ഥാനത്തെത്തുന്നത്. മൂന്നുവർഷത്തെ അധിപത്യത്തിന് ശേഷം ബെൽജിയം രണ്ടാം സ്ഥാനത്തേക്ക് വീണതും മെക്സിക്കൊ ഒൻപതാമതെത്തുകയും ചെയ്തതാണ് ആദ്യപത്തിലെ മറ്റു മാറ്റങ്ങൾ. രണ്ട് സ്ഥാനം നഷ്ടമായി ഇന്ത്യ 106ആം സ്ഥാനത്തേക്ക് വീണു.വനിതാ റാങ്കിങ്ങിൽ യുഎസ്എയും സ്വീഡനും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ ഫ്രാൻസ് മൂന്നാമത്തെത്തി.
1. ബ്രസീൽ – 1832
2.ബെൽജിയം – 1827
3.ഫ്രാൻസ് – 1789
4.അർജന്റീന – 1765
5.ഇംഗ്ലണ്ട് – 1761
6.ഇറ്റലി – 1723
7.സ്പെയിൻ – 1709
8.പോർച്ചുഗൽ – 1674
9.മെക്സിക്കോ – 1658
10.നെതർലാൻഡ്സ് – 1658