സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഇതുവരെ കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലുള്ള ഡിപിആര്‍ അപൂര്‍ണമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അടൂര്‍ പ്രകാശ് എംപിയെ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. സാമ്പത്തിക സാങ്കേതിക വശങ്ങള്‍ പരിഗണിച്ചേ പദ്ധതിക്ക് അംഗീകാരം നല്‍കു എന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.പദ്ധതിയുടെ അലൈന്മെന്റ്, വേണ്ടി വരുന്ന റെയിൽവേ സ്വകാര്യ ഭൂമി, നിലവിലെ റെയിൽവേ ലൈനിൽ വരുന്ന ക്രോസിങ്ങുകൾ, ബാധിക്കുന്ന റെയിൽവേ വസ്തുവകകൾ എന്നിവയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കേരള റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപറേഷനോട് റെയില്‍വെ മന്ത്രി പറഞ്ഞു

ഈ സാഹചര്യത്തില്‍ ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പരസ്പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകള്‍ മറുപടി നല്‍കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഡാറ്റാ കൃത്രിമം നടന്നു. സില്‍വര്‍ ലൈന്‍ കല്ലിടലില്‍ ദുരൂഹത തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *