സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് അധിക സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി. ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായി കെ എസ് ആര്‍ ടി സി എം ഡി വ്യക്തമാക്കി.
പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്ന് ബസുടമകളുടെ സംഘടന നേരത്തെ അറിയിച്ചിരുന്നു. ഇന്ധന വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധന കൂടാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. എന്നാല്‍, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്നും പിന്മാറണമെന്നും നിരക്ക് വര്‍ധന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചു വരികയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു.