ഫിഷറീസ് മന്ത്രി സജി ചെറിയാന് വേണ്ടി കെ റെയിലിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ കടന്നുപോകുന്നത് കാണിച്ച് നേരത്തേ വിതരണം ചെയ്ത ഭൂപടമല്ല ഇപ്പോള്‍ പ്രചരിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
മന്ത്രിയുടെ വീടിരുന്ന സ്ഥലം സംരക്ഷിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത്. ഇതിന്റെ പ്രയോജനം ആര്‍ക്കാണ് ലഭിക്കുകയെന്ന് സജി ചെറിയാന്‍ വ്യക്തമാക്കണം. സജി ചെറിയാന്‍ ഇത് നിഷേധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും തിരുവഞ്ചൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അതേസമയം, തിരുവഞ്ചൂരിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. അലൈന്‍മെന്റില്‍ മാറ്റം വരുത്തിയില്ലെന്നും തന്റെ വീട് കെ റെയിലിന് വേണ്ടി വിട്ടുനല്‍കാന്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് ലഭിക്കുന്ന നഷ്ടപരിഹാരം തിരുവഞ്ചൂരിനും കോൺഗ്രസിനും നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.