2021ൽ നടന്ന യുവേഫ യൂറോ ജേതാക്കളായ ഇറ്റലിയും 2021ലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും നേർക്കുനേർ വരുന്ന ഫൈനൽസിമ ട്രോഫി പോരാട്ടം ജൂൺ 1ന് നടക്കും.
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.ഇന്ത്യൻ സമയം ജൂൺ 1ന് പുലർച്ചെ 12:15നാണ് മത്സരം ആരംഭിക്കുക.
കഴിഞ്ഞ വർഷം വെംബ്ലി ഫൈനലിൽ ഇംഗ്ലണ്ടിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് തങ്ങളുടെ രണ്ടാം യൂറോപ്യൻ കിരീടമാണ് ഇറ്റലി സ്വന്തമാക്കിയത്.
2021-ൽ ബ്രസീലിൽ വച്ചു നടന്ന കോപ്പ അമേരിക്ക കിരീടം നേടികൊണ്ട് അർജന്റീന 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു, ബ്രസീലിനെ ഫൈനലിൽ 1-0 ന് തോൽപ്പിച്ച്, റെക്കോർഡിന് തുല്യമായ 15-ാമത് കോപ്പ അമേരിക്ക കിരീടമാണ് അർജന്റീന സ്വന്തമാക്കിയത്