എം.എസ്.എഫ് താനൂര്‍ നിയോജകമണ്ഡലം കമ്മറ്റി താനൂര്‍ ഗവണ്മെന്റ് കോളേജ് വിഷയത്തില്‍ നടത്തിയ എം.എല്‍.എ ഓഫീസ് മാര്‍ച്ച് വിജയമാണെന്ന് എം.എസ്.എഫ് നേതാക്കള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് കാരണം കോളേജ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുമെന്ന് എം.എല്‍.എ തന്നെ സമ്മതിക്കുകയുണ്ടായി. കോളേജ് ശിലാസ്ഥാപനം കഴിഞ്ഞ് ഒരു വര്‍ഷവും ഇരുപത്തിരണ്ട് ദിവസവും കഴിഞ്ഞാണ് എം.എസ്.എഫ് മാര്‍ച്ച് പ്രഖ്യാപിച്ചത്. ജന സ്വീകാര്യത മനസ്സിലാക്കിയ എം.എല്‍.എ മാര്‍ച്ച് നടക്കുന്ന ദിവസം ടെണ്ടര്‍ പ്രഖ്യപിക്കുകയാണുണ്ടായത് എന്നും മേയ് മാസം കോളേജ് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും അല്ലാത്ത പക്ഷം ബഹുജനങ്ങളെ ഉള്‍പ്പെടുത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. ഒഴൂരിലെ സ്ഥലമേറ്റെടുക്കലിനു തടസ്സം നിന്നത് സി പി ഐ നേതാവാണ് അദ്ദേഹം റെവന്യു മന്ത്രിക്ക് നല്‍കിയ പരാതിക്കാണ് എം.എല്‍.എ മറുപടി പറയേണ്ടതെന്നും പണം കൊടുത്ത് എം.എല്‍.എ സീറ്റും വോട്ട് വിലക്കെടുക്കുന്ന പുതിയ നമ്പറും എം.എസ്.എഫ് ന് പരിചയമില്ലെന്നും മേയ് മാസത്തോടെ പണികള്‍ തുടങ്ങിയില്ലെങ്കില്‍ എം.എല്‍.എ യെ ബഹുജന പിന്തുണയോടെ എം.എസ്.എഫ് തടയുമെന്നും താനൂരില്‍ കാലുകുത്താന്‍ അനുവധിക്കില്ലെന്നും എം.എസ്.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു