ശ്രീലങ്ക‍യില്‍ വിലക്കയറ്റം‍ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ, ജനം തെരുവിൽ, ഒരു കപ്പ് ചായയ്ക്ക് 100 രൂപ, പാചകവാതക സിലിണ്ടറിന് 1359 രൂപ

ശ്രീലങ്കയില്‍ വിലക്കയറ്റം അതി രൂക്ഷമായി. 25.7 ശതമാനമാണ് വിലക്കയറ്റം. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയര്‍ന്നു. തെരുവിൽ പെട്രോളിനും മണ്ണെണ്ണയ്ക്കുമായി മണിക്കൂറോളം ക്യൂവില്‍ നിന്ന രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എഴുപത്തിയൊന്നുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും എഴുപത്തിരണ്ടു വയസുള്ളയാളുമാണ് മരിച്ചത്. നാല് മണിക്കൂറോളമാണ് വയോധികര്‍ ക്യൂവില്‍ നിന്നത്.
രാജ്യത്തെ ഇന്ധം കുതിച്ച് റെക്കോര്‍ഡ് തലത്തില്‍ എത്തിയിരിക്കുകയാണ്. പെട്രോളിനുവേണ്ടി നാല് ആഴ്ച്ചകളോളം ജനങ്ങള്‍ പമ്പുകളില്‍ ക്യൂ നില്‍ക്കുകയാണ്. ഇന്ധന റിഫൈനറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ശ്രീലങ്ക റദ്ദാക്കിയിരിക്കുകയാണ്. ക്രൂഡോയില്‍ സ്‌റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് പെട്രോളിയം തൊഴിലാളികളുടെ യൂണിയന്‍ അധ്യക്ഷന്‍ അശോക രണ്‍വാല പറഞ്ഞു. രാജ്യത്ത് ഇപ്പോൾ പവർക്കട്ട് അഞ്ച് മണിക്കൂറോളമാണ് . ഒരു ദിവസത്തെ വലിയൊരു സമയവും ഇരുട്ടിലാണ് ശ്രീലങ്ക ജനത കഴിയുന്നത്.

പാചകവാതക വില ഇനിയും ഉയരുമെന്ന ആശങ്കമൂലം ആളുകള്‍ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372 ഇന്ത്യന്‍ രൂപ) കൂട്ടിയത്. അതേസമയം ശ്രീലങ്കന്‍ രൂപയുടെ മൂല്യം 30% കുറഞ്ഞു. ഡോളറിന് 275 രൂപ നല്‍കണം. 400 ഗ്രാം പാല്‍പ്പൊടിക്ക് 250 രൂപയാണ് വിലയാണ് (ഇന്ത്യയിലെ 68 രൂപ) ഇതോടെ ഹോട്ടലുകളില്‍ ഒരു കപ്പ് ചായയ്ക്ക് 100 രൂപയായി(27 ഇന്ത്യന്‍ രൂപ).

Leave a Reply

Your email address will not be published. Required fields are marked *