കഴിഞ്ഞ ദിവസം കണ്ട പ്രതിഷേധങ്ങള്‍ എല്ലാം വികസനത്തിന് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ പുരോഗതിക്ക് തടസം നില്ക്കാന് കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും ബിജെപിയും സമാന നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്തെല്ലാം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കും, പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും കടലാസില്‍ ഒതുങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
