ദേശീയോദ്യാനങ്ങള്‍ പരിചയപ്പെടുത്തി ഡോക്യുമെന്‍ററി; അവതാരകനായി ബരാക് ഒബാമ

കോവിഡ് ബാധിച്ചുള്ള വിശ്രമത്തിന് ശേഷം പുതിയ പരിപാടിയെപ്പറ്റിയുള്ള ടീസർ വീഡിയോയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ദേശീയോദ്യാനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ നിർമാണവും അവതരണവും ഒബാമയാണ്. നല്ല അവതാരകനാണ് എന്നതുകൊണ്ട് മാത്രമല്ല നെറ്റ്ഫ്ളിക്സിന്റെ ഡോക്യുമെന്ററിയിലേക്ക് ബരാക് ഒബാമ എത്തുന്നത്, അമേരിക്കയുടെ പ്രസിഡന്റായിരിക്കേ പ്രകൃതിക്കായ് നടത്തിയ ശ്രമങ്ങൾ, മറ്റ് പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തനായി ദേശീയോദ്യാനങ്ങളെ സംരക്ഷിക്കാൻ കൊണ്ടുവന്ന നിയമഭേദഗതികൾ, മണ്ണിനോടും മൃഗങ്ങളോടുമുള്ള വാത്സല്യം .ഇങ്ങെനെയൊരു സീരീസിന് ചുക്കാൻ പിടിക്കാൻ ഒബാമയല്ലാതാര്. ലോകത്തെത്തന്നെ മികച്ച ദേശീയോദ്യാനങ്ങളും അതിലെ ജന്തുജാലങ്ങളേയും പരിചയപ്പെടുത്തുകയാണ് Our Great National Parks എന്ന സീരീസിലൂടെ. ഒബാമയുടെയും മിഷേലിന്റേയും  പ്രൊഡക്ഷൻ സംരംഭമായ Higher Ground Productionsാണ് നെറ്റ്ഫ്ളിക്സിനായി 5 ഭാഗങ്ങളുള്ള സീരീസ് ഒരുക്കുന്നത്. പ്രസിഡന്റായിരുന്നപ്പോൾ കുടുബസമേതം വിവിധ ദേശീയോദ്യാനങ്ങൾ സന്ദർശിച്ചതിന്റെ അനുഭവത്തിൽ കൂടിയാണ് ഒബാമ ഡോക്യുമെന്ററിയുമായി സഹകരിക്കുന്നത്. 

ദേശീയോദ്യാനങ്ങൾ വംശനാശഭീഷണി നേരിടുന്ന പല ജീവികൾക്കും സ്വർഗഭൂമിയാണെന്ന തിരിച്ചറിവ് മനുഷ്യരിലുണ്ടാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് തന്റെ ശ്രമത്തിനെന്ന് ഒബാമ പറയുന്നു. കലിഫോർണിയയിലെ monterey Bay, കെനിയയിലെ Tsavo national park ഇന്തോനേഷ്യയിലെ മഴക്കാടുകൾ ഇവിടെനിന്നൊക്കെയുള്ള ജന്തുജീവിതങ്ങളെ അതിമനോഹരമായാണ് സീരീസിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഏപ്രിൽ 13ന് Our Great National Parks നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *