ഒരു സര്‍വീസ് കാലം മുഴുവന്‍ അഴിമതിയുടെ കറ പുരളാത്ത സത്യസന്ധനായ ഉദ്യോഗസ്ഥന്‍. ഒരു പൊതുവേദിയില്‍ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി കള്ളനെന്ന് വിളിച്ചാക്ഷേപിച്ചപ്പോള്‍ കള്ളനല്ലാത്ത ഒരാള്‍ക്ക് അത് സഹിച്ചെന്ന് വരില്ല. അത് സത്യമുള്ളവന്‍റെ വേദനയാണ്. അതില്‍ നുണ പറഞ്ഞ പ്രശാന്തനെയും പറയിച്ച നേതാവിനെയും അന്വേഷണ വിധേയമാക്കണം – ദാസനും വിജയനും
ഈ പാപമൊക്കെ കമ്മ്യുണിസ്റ്റ് പാർട്ടിയും പിപി ദിവ്യയെപ്പോലെ അഹങ്കാരികളായ നേതാക്കളും എവിടെ പോയി കഴുകിക്കളയും എന്ന് ഒരു പിടുത്തവുമില്ല. ഇങ്ങനെ കൊന്ന് കൊന്ന് ബംഗാളിൽ സാധാരണക്കാരായ ജനങ്ങൾ കമ്മ്യുണിസ്റ്റുകാരെ ഓടിച്ചിട്ട് കൊല്ലുന്ന അവസ്ഥ സംജാതമായത് കഴിഞ്ഞ നൂറ്റാണ്ടിൽ ഒന്നുമല്ലല്ലോ. അവരതെല്ലാം അനുഭവിച്ചിട്ടും…