കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലുടനീളമുള്ള ആറ് ക്ലിനിക്കുകളില്‍ ‘ട്രാവലേഴ്സ് ഹെൽത്ത്’ സര്‍വീസ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
യാത്രയ്ക്ക് മുമ്പുള്ളതും യാത്രയ്ക്ക് ശേഷമുള്ളതുമായ ആരോഗ്യ കൺസൾട്ടേഷനുകൾ, നിലവിലുള്ള രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, യാത്രകളിലെ സുരക്ഷ, ആരോഗ്യ മുൻകരുതലുകൾ, പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവ ഈ ക്ലിനിക്കുകൾ നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടും. പ്രതിരോധ മരുന്നുകളും ഇവിടെ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.