കോഴിക്കാട്: താമരശേരിയിൽ അയൽവാസികളായ പത്ത് വയസുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റില്‍.
അയല്‍വാസികളായ രണ്ട് പെണ്‍കുട്ടികളെയാണ് പ്രതിയുടെ വീട്ടിൽ വച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയത്.
സംഭവം കുട്ടികള്‍ സുഹൃത്തുക്കളോട് പറയുകയും ഇവർ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു.
കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ താമരശേരി പോലീസ് പോക്സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്.