ലോസ്ആഞ്ചല്‍സില്‍ നിന്നും ജപ്പാനിലേക്ക് യാത്ര തിരിച്ച യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 777 വിമാനത്തിന്‍റെ  വീലുകളിലൊന്ന്  പറന്നുയര്‍ന്നതിന് പിന്നാലെ ഊരിപ്പോയി.  വീല്  ടേക്ക് ഓഫിന് പിന്നാലെ ഊരി വിമാനത്താവളത്തില്‍ തന്നെ പതിക്കുകയായിരുന്നു . ഇതോടെ വിമാനം അടിയന്തരമായി സന്‍ഫ്രാന്‍സിസ്കോ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കി . വ്യാഴാഴ്ചയാണ് സംഭവം. വിമാനത്തിന്‍റെ വീലൂരി പാര്‍ക്കിങ് ഏരിയയിലേക്ക് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

✈️United flight UA35 diverted to Los Angeles today after losing a wheel on takeoff 🚨 Via @FlightEmergency View #UA35’s data athttps://t.co/F63EfWkMAN pic.twitter.com/0bSSQE6UKu
— RadarBox (@RadarBoxCom) March 7, 2024
 
വിമാനത്താവള ജീവനക്കാരുടെ വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്കാണ് വീല്‍ പതിച്ചത്. വീല്‍ വീണ് കാറുകള്‍ക്ക് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. 249 യാത്രക്കാരാണ് സംഭവസമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. സുഗമമായ ലാന്‍ഡിങിനായി ആറ് വീലുകള്‍ വീതമാണ് പ്രധാന ലാന്‍ഡിങ് ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ളത്. വീലുകളിലേതെങ്കിലും നഷ്ടമായാലും കേടുപാടുകള്‍ സംഭവിച്ച് പോയാലും ലാന്‍ഡിങ് കുറ്റമറ്റതാക്കാന്‍ ഇത് സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *