ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിലായി കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും താപനിലയിൽ കുറവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.
കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏത് സംഭവങ്ങൾക്കും പ്രതികരണ ടീമുകൾ പൂർണ്ണമായി സജ്ജരാണ്. ഇക്കാര്യം ഉറപ്പാക്കാൻ ടാസ്ക് ഫോഴ്സ് മീറ്റിംഗുകൾ നടക്കുന്നുണ്ടെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
അതേസമയം പൊടിക്കാറ്റ് വീശുമെന്നതിനാൽ തിരശ്ചീന ദൃശ്യപരതയെയും സാരമായി ബാധിച്ചേക്കും. അറേബ്യൻ ഗൾഫിൽ കടൽ നേരിയ തോതിൽ മിതമായതോ ഒമാൻ കടലിൽ നേരിയതോ ആയ ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകി. അനാവശ്യമായി ആരും പുറത്ത് ഇറങ്ങരുതെന്നും കാലാവസ്ഥകേന്ദ്രം കൂട്ടിച്ചേർത്തു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *