തിരുവനന്തപുരം: മകൻ സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചത് സിൻജോയാണെന്ന് അച്ഛൻ ജയപ്രകാശ് മാധ്യമങ്ങളോട്. പ്രധാന പ്രതികളിലേക്ക് എത്തുകയായിരുന്നു ആവശ്യം. ബന്ധുവീട്ടിൽ നിന്നാണ് സിൻജോയെ അറസ്റ്റ് ചെയ്തത്.
അവനെ ഒളിപ്പിച്ച വീട്ടുകാരെയും പ്രതികളാക്കണം. പ്രതികൾക്ക് സിപിഐഎമ്മിന്റെ പൂർണ സംരക്ഷണം ലഭിക്കുന്നുണ്ട്. സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യപ്പെടുന്നില്ല.
ഏതൊക്കെ വകുപ്പ് പ്രതികൾക്കുമേൽ ചുമത്തി എന്ന് നോക്കും. ഉദ്യോഗസ്ഥരിൽ വിശ്വാസമുണ്ടെന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി കീഴടങ്ങി എന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. നേതാക്കളുടെ നിർദേശ പ്രകാരമാവാം കീഴടങ്ങൽ.
സിദ്ധാർഥന്റെ സുഹൃത്തുക്കൾ ആണ് സിൻജോയെ കുറിച്ച് പറഞ്ഞത്. പറയാതെ പോയാൽ സമാധാനം കിട്ടില്ലെന്ന്‌ പറഞ്ഞു. പുറത്ത് പറഞ്ഞാൽ സിൻജോ തല വെട്ടുമെന്നും സിദ്ധാർഥന്റെ സുഹൃത്തുക്കൾ പറഞ്ഞു. റൂമിൽ കൊണ്ട് പോയി കൊന്നിട്ട് കെട്ടിത്തൂക്കിയത് ആണെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
പിന്നെയാണ് സിൻജോയെക്കുറിച്ച് അറിഞ്ഞത്. അവനാണ് ഏറ്റവും ക്രൂരമായി മകനെ ഉപദ്രവിച്ചത്. എത്ര സംഘടനകൾ സമരം ചെയ്യുന്നു, എന്തുകൊണ്ട് എസ് എഫ് ഐ സമരം ചെയ്യുന്നില്ലെന്നും അച്ഛൻ ചോദിച്ചു.
അവർ തന്നെ കൊന്ന് അവർ തന്നെ ഫ്ലക്സ് വയ്ക്കുന്നു. അതിന്റെ ലോജിക് എന്താണെന്ന് എല്ലാവർക്കും മനസിലാകും. എസ് എഫ് ഐ പ്രവർത്തകൻ ആണ് എന്ന പേരിൽ എന്തിനാണ് ഫ്ലക്സെന്ന് ചോദിച്ച അദ്ദേഹം എന്തിനാണ് അവനെ പ്രവർത്തകൻ ആക്കിയത് എന്നറിയില്ലെന്നും പ്രതികരിച്ചു.
കേസിൽ തനിക്കുള്ള പിന്തുണ ഇല്ലാതാക്കാൻ വേണ്ടിയാകും അത്തരത്തിലുള്ള നീക്കം. അന്വേഷണത്തിൽ പൂർണ തൃപ്തൻ ആണോ എന്ന് പറയാൻ കഴിയില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *