കുവൈറ്റ്‌: ദേ​ശീ​യ – വി​മോ​ച​ന ദി​നം പ്ര​മാ​ണി​ച്ച് കുവൈറ്റിലെ സ​യ​ൻ്റി​ഫി​ക് സെ​ന്റ​റി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്ക്‌ സൗ​ജ​ന്യ​ പ്ര​വേ​ശ​നം.
ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലായാ​ണ് സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കുന്നത്. അ​ക്വേ​റി​യം, ഐ​മാ​ക്സ് തി​യ​റ്റ​ർ, ഡി​സ്ക​വ​റി പ്ല​സ് എന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.
ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ വ​ന്യ​ജീ​വി​ക​ളെ​യും പ​രി​സ്ഥി​തി വ്യ​വ​സ്ഥ​ക​ളെ​യും സംബന്ധിച്ച് പൊ​തു​ജ​ന അ​വ​ബോ​ധ​വും അ​റി​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​യ​ന്റി​ഫി​ക് സെ​ന്റർ സ്ഥാ​പി​ച്ചിട്ടുള്ളത്.
1992ലാ​യിരുന്നു കു​വൈ​റ്റ് സ​യ​ന്റി​ഫി​ക് സെ​ന്റ​ർ സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. മേ​ഖ​ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ അ​ക്വേ​റി​യ​മു​ള്ള​തും ഇ​വി​ടെ​യാ​ണ്. നി​ല​വി​ല്‍ മു​തി​ര്‍ന്ന​വ​ര്‍ക്ക് അ​ക്വേ​റി​യ​ത്തി​ലേ​ക്ക് 3.5 ദി​നാ​റും ഡി​സ്ക​വ​റി പ്ല​സി​ലേ​ക്ക് ര​ണ്ടു ദി​നാ​റും ഐ​മാ​ക്സ് 3ഡിയി​ലേ​ക്ക് 3.5 ദി​നാ​റു​മാ​ണ് പ്രവേശന ഫീസായി ഈ​ടാ​ക്കു​ന്ന​ത്

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed