മുഹമ്മദ് ഷാമി – 3 മാച്ചുകൾ, 14 വിക്കറ്റ്, രണ്ടു മാച്ചുകളിൽ 5 വിക്കറ്റുകൾ വീതം, ഏകദിനക്രിക്കറ്റിൽ 45 വിക്കറ്റ് നേട്ടവുമായി റിക്കാർഡ്. ജസ്പ്രീത് ബുംറ – 7 മാച്ചുകൾ, 15 വിക്കറ്റ്, ഓരോ മാച്ചിലും റൺ വിട്ടുനൽകിയ ശരാശരി ആവറേജ് 3.72. മുഹമ്മദ് സിറാജ് – 7 മാച്ചുകൾ, 9 വിക്കറ്റ്.
ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബോളിങ് നിര ഇന്ത്യയുടേതാണ്. ഈ മൂന്നു പേസർമാരുടെയും തീപാറുന്ന പന്തുകൾ ഇന്ത്യയുടെ ലോകകപ്പ് മാച്ചുകളിലെ വിജയത്തിൽ നിർണ്ണായക ഘടകമാണ്. ഇവർക്ക് പിന്തുണയുമായി രണ്ടു സ്പിന്നർമാർ മികച്ച ബാക്കപ്പാണ് നൽകുന്നത്.
വസീം അക്രം, ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കിൾ ആർതർട്ടൻ ഉൾപ്പെടെയുള്ള ക്രിക്കറ്റർമാർ ഇവർ മൂന്നു പേരെയും ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബോളർമാരായാണ് വിലയിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കൻ ടീമിനെ നിലംപരിശാക്കിയത് ഈ മൂന്ന് പേരും ചേർന്നാണ്.