കുവൈറ്റ്: കുവൈറ്റ് ദേശിയ ദിനത്തോട് അനുബന്ധിച്ച് ഷഹീദ് പാർക്കിലെ സന്ദർശകരുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ ദിവസം പാർക്കിൽ സന്ദർശനത്തിന് എത്തിയത് ഒരു ലക്ഷത്തി 32955 പേരാണ്.
കഴിഞ്ഞ ദിവസം ഒരുക്കിയ ഗംഭീര കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോയും പരേഡ് കാണാൻ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ആയാണ് ഇത്രയും പേർ എത്തിച്ചേർന്നത്. വൈകുന്നേരം 6 മണിക്കു തന്നെ പാർക്കും പരിസരവും ജനങ്ങളാൽ നിറഞ്ഞിരുന്നു.