കോട്ടയം വെമ്പള്ളിയിൽ ബാറിനുള്ളിൽ മദ്യപിക്കാൻ എത്തിയ ആളെ ചില്ല് ഗ്ലാസുകൊണ്ട് ക്രൂരമായി ആക്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. കുമരകം സ്വദേശി ബിജുവിനെയാണ് കുറുവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യത്തിന്റെ അളവ് കുറവ് ചോദ്യം ചെയ്ത ആളെയാണ് ബിജു ആക്രമിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
കോട്ടയം കുറവിലങ്ങാട് പുതിയതായി എം സി റോഡിൽ വെമ്പള്ളി ജംഗ്ഷനു സമീപം പ്രവർത്തനം ആരംഭിച്ച ബാറിന്റെ ഉദ്ഘാടന ദിവസമാണ് സംഭവം. ബാറിൽ മദ്യപിക്കാൻ എത്തിയ വ്യക്തി മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തത് ഇഷ്ടപൊടാത്ത ജീവനക്കാരൻ ഗ്ലാസ് ഉപയോഗിച്ച് നാട്ടുകാരനെ തുടരെ തുടരെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
CRIME
evening kerala news
eveningkerala news
KERALA
Kerala News
KOTTAYAM
kottayam police
LATEST NEWS
LOCAL NEWS
കേരളം
ദേശീയം
വാര്‍ത്ത