മുംബൈ: നെറ്റ്ഫ്‌ലിക്‌സ് ജനപ്രിയ വെബ് ഷോ സ്‌ക്വിഡ് ഗെയിമിന്റെ മൂന്നാമത്തെയും അവസാനത്തെയും സീസണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയന്‍ സര്‍വൈവല്‍ ത്രില്ലര്‍ സീരീസിന് നാടകീയമായ ഒരു സമാപനം വാഗ്ദാനം ചെയ്യുന്ന ഫസ്റ്റ് ലുക്ക് ടീസറിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപനം. 

സീസണ്‍ 2ന്റെ ഉദ്യോഗജനകമായ ക്ലൈമാക്‌സിനെ തുടര്‍ന്ന് തുടര്‍ന്ന്, ലീ ജംഗ്-ജെ അവതരിപ്പിച്ച ഗി-ഹണ്‍, ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന ഈ മത്സരം നിര്‍ത്താനും കളിക്കാരെ രക്ഷിക്കാനുമുള്ള തന്റെ ദൗത്യം എങ്ങനെ പൂര്‍ത്തിയാക്കും എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

സീരീസ് സ്രഷ്ടാവ് ഹ്വാങ് ഡോങ്-ഹ്യൂക്ക് തന്നെയാണ് ഷോയുടെ സംവിധായകനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, കിം ജി-യോണും ഷോയുടെ സഹനിര്‍മ്മാതാവാണ്.  2025 ജൂണ്‍ 27ന് മൂന്നാം സീസണ്‍ എത്തും. 
ഡിസംബറില്‍ റിലീസ് ചെയ്തതിന് ശേഷം, സ്‌ക്വിഡ് ഗെയിം സീസണ്‍ 2 173 ദശലക്ഷത്തിലധികം വ്യൂവും 1.2 ബില്യണ്‍ മണിക്കൂറിലധികം കാഴ്ച സമയവും നേടിയിട്ടുണ്ട്, നെറ്റ്ഫ്‌ലിക്സില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഇതര പരമ്പരയാണ് സ്‌ക്വിഡ് ഗെയിം.

ഈ ഷോ ആദ്യസീസണ്‍ മുതല്‍ വന്‍ വിജയമായിരുന്നു, അത് നെറ്റ്ഫ്‌ലിക്‌സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പരമ്പരയായി മാറുകയും 17 എമ്മി നോമിനേഷനുകള്‍ നേടുകയും ചെയ്തു. രണ്ടോളം പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.

 

By admin

Leave a Reply

Your email address will not be published. Required fields are marked *