കുവൈത്ത് സിറ്റി: കുവൈത്തില്‍ മോഷണക്കേസുകളിലെ പ്രതിയായ പൗരനെ പിടികൂടി. മാസ്‌കും സണ്‍ഗ്ലാസും ധരിച്ച് ആശുപത്രികളില്‍ രോഗികളിലെ മുറികളിലും ഓഫീസുകളിലും കയറി മോഷണം നടത്തുന്നയാളാണ് പിടിയിലായത്.
ഫർവാനിയയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. 14 മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മയക്കുമരുന്ന്, തോക്കുകള്‍ എന്നിവ കൈവശം വച്ചതിന് ഒരാളെ വല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ഇവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.