ഡൽഹി: മോദി വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രമുഖ സർവെ ഏജൻസിയായ ലോക്പോൾ എക്സിറ്റ് പോൾ ഫലം. എൻഡിഎ 325 മുതൽ 335 സീറ്റ് വരെ നേടുമെന്നും. ഇന്ത്യ സഖ്യം 155 മുതൽ 165 വരെ നേടുമെന്നും. മറ്റുള്ളവർ 48 മുതൽ 55 വരെ നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു.
എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ പറയുന്നു. 353 മുതല്‍ 368 സീറ്റുകള്‍ വരെ എന്‍ഡിഎക്ക് ലഭിക്കുമെന്നും പറയുന്നു. സീ പോള്‍ സര്‍വെ പ്രകാരം 367 സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്കും ഇന്ത്യാ സഖ്യത്തിന് 133 സീറ്റുകളും മറ്റുള്ളവര്‍ക്ക് 72 സീറ്റുകളുമാണ് പറയുന്നത്.
ബിജെപിക്ക് ഉത്തർപ്രദേശ് ഉൾപ്പെടെ ഉള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. എന്നാൽ ദക്ഷിണെന്ത്യയിൽ വലിയ വേരോട്ടം ഉണ്ടാകില്ലെന്നും ഫല സൂചനകൾ നൽകുന്നു.