ഇംഫാല്‍: കനത്ത മഴയെ തുടര്‍ന്ന് മണിപ്പൂരിലെ ഇംഫാല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വെള്ളപ്പൊക്കം. രണ്ട് നദികള്‍ കരകവിഞ്ഞൊഴുകി.റിമല്‍ ചുഴലിക്കാറ്റ് സംസ്ഥാനത്ത് ഇടതടവില്ലാത്ത മഴയ്ക്ക് കാരണമായി.
മണിപ്പൂരിലെ ഇംഫാല്‍ താഴ്വരയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേരെങ്കിലും മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കനത്ത മഴയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സജീവമാക്കി.
കരകള്‍ കവിഞ്ഞതിനെത്തുടര്‍ന്ന് കനത്ത വെള്ളപ്പൊക്കമുണ്ടായതിനാല്‍ എല്ലാ സംസ്ഥാന ഓഫീസുകള്‍ക്കും മെയ് 31 വരെ രണ്ട് ദിവസത്തെ പൊതു അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വീടിനുള്ളില്‍ തന്നെ തുടരാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *