എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ച 2 പത്രങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
കോഴിക്കോട് : എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ച സുപ്രഭാതം, ദീപിക പത്രങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. പരസ്യം നൽകിയവരുടെ വിവരങ്ങളും മറ്റും ലഭ്യമാക്കണമെന്നാണ് ആവശ്യം. ബിജെപി നേതാവ് ജെ ആർ പത്മകുമാർ നൽകിയ പരാതിയിലാണ് നടപടി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിക്കും നിർദേശം നൽകിയിട്ടുണ്ട്.