ഒരു ആനക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പാപ്പാനെ കാണാനെത്തിയ ആനക്കുട്ടി. തൻറെ വലിയ ശരീരം കൊണ്ട് നിലത്തിരുന്ന് പതിയെ നിരങ്ങി പപ്പാൻറെ അടുത്തെത്തി അദ്ദേഹത്തെ തൊട്ടും തലോടിയും നോക്കുന്ന വീഡിയോ ആരുടെയും കണ്ണ് നനയിക്കും. ഇന്ത്യക്ക് പുറത്തുള്ള എവിടെയോ നിന്നുള്ളതാണ് വീഡിയോ. സംഭവം എന്തായാലും ആനക്കുട്ടി വൈറലായി. ഏതോ ഗ്രാമത്തിലെ ആശുപത്രിയിലാണ് സംഭവം എന്നും വീഡിയോയിലുണ്ട്.