കൊല്ലം: ബൈക്കിനു പിന്നിൽ ബസിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ സർവിസിൽനിന്ന് പിരിച്ചുവിട്ടു.
ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്. ബിനുവിനെതിരെയാണ് നടപടി. വിദ്യാർഥികളുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തിനൊടുവിലാണ് തീരുമാനം. കെ.എസ്.ആർ.ടി.സി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് അപകടം. എം.സി റോഡിൽ കുരിയോട് നെട്ടേത്തറയിലുണ്ടായ അപകടത്തിൽ പൂനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വരത്തിൽ അജയകുമാറിന്റെയും ബിന്ദുവിന്റെയും മകൾ ശിഖ (20), പുനലൂർ കക്കോട് അഭിനഞ്ജനത്തിൽ രഞ്ജിത്ത് ആർ. നായരുടെയും ലക്ഷ്മിയുടെയും മകൻ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്.