നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ എ, സി, കെ, ബി, ഇ,  കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളം കഴിക്കാന്‍ മാത്രമല്ല, മുഖത്ത് പുരട്ടാനും നല്ലതാണ്. മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തിന്റെ തൊലിയും. കോശങ്ങളുടെ വളർച്ചയ്ക്കും ചർമ്മത്തിലെ കൊളാജന്റെ തകർച്ചയ്ക്കും മാതളത്തിന്‍റെ തൊലി സഹായിക്കും. 
കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ചര്‍മ്മത്തിലെ ഇലാസ്തികതയും ദൃഢതയും മെച്ചപ്പെടുത്താനും ചുളിവുകളെ തടയാനും മാതളം കൊണ്ടുള്ള ഫേസ് പാക്കുകള്‍ മുഖത്ത് പരീക്ഷിക്കാം. മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ അകറ്റാനും മാതളം സഹായിക്കും. ഇവയിലെ വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 
രണ്ട് ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചുളിവുകളെ തടയാനും പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15- 20 മിനിറ്റിന് ശേഷം കഴുകാം. രണ്ട് ടേബിള്‍ സ്പൂണ്‍ മാതള ജ്യൂസില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഓട്സ് ചേര്‍ത്തും മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും. 
മാതളത്തിന്‍റെ തൊലികൾ ഉണക്കി പൊടിച്ചെടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ മാതളത്തിൽ തൊലി പൊടിച്ചതും ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും  രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും സഹായിക്കും.മൂന്ന് ടേബിൾസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചതിലേയ്ക്ക്, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

By admin

Leave a Reply

Your email address will not be published. Required fields are marked *