ഷാർജ: ഡോക്ടർ ധനലക്ഷ്മിയുടെ ഏറ്റവും പുതിയ കഥാസമാഹാരമായ “ഇനി അപൂർവ്വ ഉറങ്ങട്ടെ” ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ എംകെ രാഘവൻ എംപി റിലീസ് ചെയ്തു.
ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ ഡയറകൾ വി നന്ദകുമാറും, എഴുത്തുകാരൻ മൻസൂർ പള്ളൂരും പുസ്തകത്തിന്റെ കോപ്പികൾ ഏറ്റ് വാങ്ങി.
എഴുത്തുകാരിയുടെ അച്ഛനും കണ്ണൂരിലെ ആദ്യകാല ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമയായ നാരായണേട്ടനുമായും കുടുംബവുമായുള്ള സ്നേഹബന്ധത്തെ ഓർത്തെടുത്ത എംകെ രാഘവൻ എംപി, അദ്ദേഹത്തിന്റെ മകൾ എഴുതിയ കഥാസമാഹാരം റിലീസ് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു.
ഒരു പാടു ജീവിതം തൊട്ടറഞ്ഞിട്ടുള്ള എഴുത്തുകാരിയുടെ ഏറെ പ്രതീക്ഷയുള്ള ഒരു പുസ്‌തകമാണ് ഇതെന്ന് പ്രസാധകൻ പ്രതാപൻ തായാട്ട് പറഞ്ഞു. ഷഹനാസ് കോഴിക്കോട് അവതാരികയായിരുന്നു. മൻസൂർ പള്ളൂർ, അഡ്വ. ആഷിക് തൈക്കണ്ടി, ഡോ. ധനലക്ഷ്മി എന്നിവർ സംസാരിച്ചു.
കഴിഞ്ഞ വർഷം ഷാർജ പുസ്തകോത്സവത്തിൽ വെച്ച് പുറത്തിറങ്ങിയ “റസിയ പറയാൻ ബാക്കിവെച്ചത്” ഏറെ ശ്രദ്ധിക്കപ്പെടുകയും അംഗീകാരങ്ങൾ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.