ഫിലാഡൽഫിയ – ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ മികച്ച വീഡിയോഗ്രാഫറായിതിരഞ്ഞെടുത്ത റോജേഷ് സാമുവേൽ ഇനെ ഫിലഡൽഫിയയിൽ പൗര സ്വീകരണം നൽകി ആദരിച്ചു. ബഡ്ഡിബോയ്സ്, മാപ്, എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഫിലഡെൽഫിയ യുടെയും അംഗങ്ങൾഅഭിനന്ദനങ്ങൾ അറിയിച്ചു. എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻറെ ചെയർമാൻ റെവ. ഫാ. എൽദോസ്, കോ. ചെയർ റെവ. ഫാ. എംകെ കുര്യാക്കോസ് എന്നിവർ അഭിനന്ദനം അറിയിച്ചു. കൂടുതലായി സമൂഹനന്മയ്ക്കായി പ്രവർത്തിക്കാനും തുടർന്നുള്ള നാളുകളിൽ അനേകം പുരസ്കാരങ്ങൾലഭിക്കുവാനും ഇടയാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അഭിനന്ദനസന്ദേശത്തിൽ അറിയിച്ചു.
മാപ്പ് പ്രസിഡണ്ട് ശ്രീജിത്ത് കോമത്ത്, ഫോമാ ജുഡീഷ്യൽ കമ്മിറ്റി സെക്രട്ടറി വിനു ജോസഫ്, ഫോമാ നാഷണൽഎക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എക്യൂമെനിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് സെക്രട്ടറി ശാലു പുന്നൂസ്, വൈസ്മെൻ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് ലിജോ ജോർജ് എന്നി പ്രമുഖർ അഭിനന്ദനം അറിയിച്ചു.
ഫ്ലവേഴ്സ് ടിവി philadelphia ക്യാമറാമാനായ റോജേഷ് സാമുവേൽ എയ്റോ ഡിജിറ്റൽ സ്ഥാപനത്തിൻറെ ഉടമകൂടിയാണ്. എക്യൂമെനിക്കൽ ഫെലോഷിപ്പ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ യുടെ ട്രഷറർ, ഐ പി സി ൻഎ ഫിലഡൽഫിയാ ചാപ്റ്റർ ജോയിൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഫിലഡൽഫിയയിലെസാമൂഹ്യ സാമുദായിക രംഗത്തെ നിറസാന്നിധ്യമാണ് അദ്ദേഹം. കഴിഞ്ഞ 14 വർഷമായി വീഡിയോഗ്രാഫിരംഗത്ത് പ്രവർത്തിക്കുന്ന റോജേഷ് സാമുവേൽ റാന്നി ഉതിമൂട് സ്വദേശിയാണ്. ഭാര്യ സജിനാ സാമുവേൽ, കുട്ടികൾ റെയ്‌ന,റയാൻ.