ഹരാരെ – ആദ്യ രണ്ടു തവണ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് സിംബാബ്‌വെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റില്‍ സൂപ്പര്‍ സിക്‌സിലെത്തി. നെതര്‍ലാന്റ്‌സിനോട് തോറ്റതോടെ നേപ്പാള്‍ പുറത്തായി. നേപ്പാള്‍ തോറ്റതോടെ നെതര്‍ലാന്റ്‌സിനും സിംബാബ്‌വെക്കും വിന്‍ഡീസിനും സൂപ്പര്‍ സിക്‌സ് ഉറപ്പായി. എന്നാല്‍ വിന്‍ഡീസിനെ തോല്‍പിച്ചതോടെ സൂപ്പര്‍ സിക്‌സില്‍ സിംബാബ്‌വെക്ക് ഗുണം ചെയ്യും.
സിഖന്ദര്‍ റാസ രണ്ട് സിക്‌സറും ആറ് ബൗണ്ടറിയുമായി 58 പന്തില്‍ 68 റണ്‍സടിച്ചതോടെ സിംബാബ്‌വെ 268 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ നാലിന് 112 ല്‍ പതറുകയായിരുന്നു ആതിഥേയര്‍. റയന്‍ ബേള്‍ (50), ക്യാപ്റ്റന്‍ ക്രയ്ഗ് ഇവാന്‍സ് (47) എന്നിവരും റാസക്ക് പിന്തുണ നല്‍കി. വിന്‍ഡീസ് മൂന്നിന് 134 ല്‍ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ 99 റണ്‍സിന് ഏഴു വിക്കറ്റ് അവര്‍ വലിച്ചെറിഞ്ഞു. കയ്ല്‍ മയേഴ്‌സാണ് (56) വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 45ാം ഓവറില്‍ 233ന് വിന്‍ഡീസ് ഓളൗട്ടായി.
നെതര്‍ലാന്റ്‌സിനെതിരെ നേപ്പാള്‍ ഒന്നിന് 46 ല്‍ നിന്ന് അഞ്ചിന് 91 ലേക്ക് തകരുകയും 167 ന് ഓളൗട്ടാവുകയും ചെയ്തു.
2023 June 24Kalikkalamtitle_en: Zimbabwe stun Windies, Dutch knock Nepal out of World Cup qualifier