തിരുവനന്തപുരം – പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാന്‍ കേരളത്തിന് ലോകബാങ്ക് 1228 കോടി രൂപ വായ്പ അനുവദിച്ചു. മുമ്പ് അനുവദിച്ച 1023 കോടിക്കു പുറമെയാണിത്. ആറു വര്‍ഷത്തെ തിരിച്ചടവ് ഇളവടക്കം 14 വര്‍ഷത്തെ കാലാവധിയുണ്ട്. തീരദേശ ശോഷണം തടയല്‍, ജലവിഭവ പരിപാലനം തുടങ്ങിയ മേഖലകളില്‍ ആശ്വാസമേകുന്നതാണ് നടപടി. വിവിധ പദ്ധതികള്‍ വഴി 50 ലക്ഷത്തോളം പേര്‍ക്ക് വെള്ളപ്പൊക്ക കെടുതികളില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. ഇത്തരം ദുരന്തങ്ങള്‍ സ്ത്രീകളും കര്‍ഷകരും ഉള്‍പ്പെടെയുള്ളവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. തീരപ്രദേശം നശിക്കുകയും വനവിസ്തൃതി കുറയുകും ചെയ്തതായി ലോകബാങ്ക് വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിരോധം വര്‍ധിപ്പിക്കാന്‍ കേരളത്തെ പിന്തുണയ്ക്കുമെന്ന് ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ അഗസ്റ്റെ ടാനോ കൗമേ പറഞ്ഞു. കഴിഞ്ഞദിവസം അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകബാങ്ക് മാനേജിങ് ഡയറക്ടര്‍ അന്ന വെര്‍ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2023 June 18KeralaWorld bankSanctioned1228 crore loan to Kerala ഓണ്‍ലൈന്‍ ഡെസ്‌ക്title_en: World Bank sanctioned Rs 1228 crore loan to Kerala