മലപ്പുറം ജില്ലാ കെ എം സി സി ഹജ്ജ് വളണ്ടിയർ ക്യാമ്പും യാത്രയയപ്പും

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വളണ്ടിയർ സേവനത്തിന് മലപ്പുറം ജില്ലയിൽ നിന്നുള്ള കെ എം സി സി വളണ്ടിയർമാർക്ക് ജിദ്ദയിലെ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് വളണ്ടിയർ ക്യാമ്പിൽ പ്രമുഖ ചിന്തകനും വാഗ്മിയും പണ്ഡിതനുമായ ബഷീർ ഫൈസി ദേശമംഗലം ഉൽബോധന ക്ലാസ് അവതരിപ്പിച്ചു. ലോകത്തിന്റ നാനാ ദിക്കിൽ നിന്നും വരുന്ന ഹജ്ജ് തീർത്ഥാടകർക്ക് കെ എം സി സി സന്നദ്ധ പ്രവർത്തകർ നൽകുന്ന സേവനം മഹത്തരവും വിലമതിക്കാനവാത്തതുമാണ് എന്നാൽ ഓരോ സന്നദ്ധ പ്രവർത്തകനും അവനവൻ ചെയ്യുന്ന ഈ മഹത്തായ സേവനം വളരെ ചെറുതായി സ്വയം കരുതുകയും പുണ്യം മാത്രം ലക്‌ഷ്യമാകുകയും ചെയ്യണമെന്നും മുഖ്യാതിഥി കൂടിയായ ബഷീർ ഫൈസി പറഞ്ഞു.
പരിപാടിയിൽ വെച്ച് നാലു പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റ് നാസർ കാടാമ്പുഴക്ക് യാത്രയയപ്പ് നൽകി.

ആക്ടിങ് പ്രസിഡന്റ് സീതികോളക്കാടന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് പരിപാടി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബൂബക്കകെർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി, ഹജ്ജ് സെൽ വോളന്റീർ ക്യാപ്റ്റനും സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം മിന മാപ്പിംഗ് അവതരിപ്പിച്ചു. ഹജ്ജ് വേളയിൽ അത്യസാന ഘട്ടങ്ങളിൽ ഹാജിമാർക്ക് നൽകേണ്ട ഹെൽത്ത് ടിപ്പുകൾ വളരെ വിശദമായ അഫ്സൽ നാറാണത്തു അദ്ദേഹത്തിന്റെ ക്ലാസ്സിലൂടെ വോളന്റീർസിന് നൽകി, മുനീർ ഫൈസി ആശംസ അറിയിച്ചു .
പരിപാടിയിൽ സ്സെൻട്രൽ കമ്മറ്റി ഭാരവാഹികളായ നിസ്സാം മമ്പാട്, വി പി മുസ്തഫ എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലാ കെ എം സി സി ജനറൽ സെക്ടറി ഹബീബ് കല്ലൻ സ്വഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു, ജംഷീർ കെ വി ഖിറാഅത്ത് നടത്തി, ജില്ലാ ഭാരവാഹികളായ ഇല്ലിയാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം അ ഷ്‌റഫ് വി വി, സുൽഫീക്കർ ഒതായി, അബ്ബാസ് വേങ്ങൂർ എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി സെൻട്രൽ കമ്മിറ്റി ഭാരവാഹിയാളായ റസാഖ് മാസ്റ്റർ ,ഇസ്മായിൽ മുണ്ടകുളം,ലത്തീഫ് മുസ്ല്യാരങ്ങാടി തുടങ്ങിയവർ സന്നിദ്ധരായിരുന്നു. എക്സിക്യൂഷൻ അംഗങ്ങളായ നൗഫൽ ഉള്ളാടൻ ജാഫർ വെന്നിയൂർ ഫെറൂസ് കൊണ്ടോട്ടി , സാദിക്ക് ചിറയിൽ, ശിഹാബ് കണ്ണമംഗലം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .

By admin

Leave a Reply

Your email address will not be published. Required fields are marked *