നാല് സംസ്ഥാനങ്ങളില്‍ നിന്നായി 16 സീറ്റുകളിലേക്കു നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക എന്നീ നാല് സംസ്ഥാനങ്ങളിലായി എട്ടു സീറ്റുകള്‍ ബിജെപി നേടി. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. ശിവസേനയും എന്‍സിപിയും ഓരോ സീറ്റുകള്‍ നേടി. ഒരു സീറ്റില്‍ ബിജെപി പിന്തുണയുള്ള ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു.
16 സീറ്റുകളിലാണ് തിരഞ്ഞെടുപ്പു നടന്നത്. ക്രോസ് വോട്ടിംഗും ചട്ടലംഘനങ്ങളും ഉള്‍പ്പടെയുള്ള രൂക്ഷമായ ആരോപണങ്ങളാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉയര്‍ന്നത്. ശക്തമായ പോരാട്ടം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റെ ഉപരിസഭയിലെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഫലങ്ങളാണ് തിരഞ്ഞെടുപ്പിലുണ്ടായത്. കോണ്‍ഗ്രസിലെ പ്രമുഖനായ അജയ് മാക്കന്‍ ഹരിയാനയില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ നേടി