തൃക്കാക്കര മണ്ഡലത്തില്‍ ത്രികോണ മല്‍സരം. മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും വ്യക്തമാക്കി. തൃക്കാക്കരയില്‍ ഇരു പാര്‍ട്ടികളുടേയും സംയുക്ത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി. അടുത്ത നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് എഎപി കേരള നിരീക്ഷകന്‍ എന്‍. രാജ പറഞ്ഞു.