സിൽവർലൈനിൽ സഭയ്ക്ക് ആശങ്ക: സർക്കാരിന് വ്യക്തതയില്ല: മാർ പാംപ്ലാനി

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും സർക്കാരിന് കൃത്യമായ ഉത്തരമില്ലെന്ന് തലശ്ശേരി അതിരൂപതയുടെ നിയുക്ത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു.. കയ്യേറ്റം പോലെ സിൽവർലൈൻ സർവേ നടത്തുന്നതിൽ സഭയ്ക്ക് ആശങ്കയുണ്ട്. ബഫർ സോണിന്റെ കാര്യത്തിലടക്കം വ്യക്തതയില്ല. പദ്ധതിയെ സംബന്ധിച്ച് അനിശ്ചിതത്വമുണ്ടെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *