കളമശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു; ഒരാളുടെ മൃതദേഹം കണ്ടെടുത്തു, രക്ഷാപ്രവർത്തനം തുടരുന്നു

കളമശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു. കളമശേരി മെഡിക്കൽ കോളേജിന് സമീപം നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിയുടെ നിർമാണപ്രവർത്തനം നടക്കുന്നിടത്താണ് അപകടമുണ്ടായത്.

മണ്ണിടിച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് തൊഴിലാളികൾ ഇനിയും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുഴിയെടുക്കുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനാണ് ശ്രമം. വീണ്ടും മണ്ണിടിയുമോയെന്ന ആശങ്ക രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. പൊലീസും ഫയർഫോഴ്സും ഉൾപ്പടെ ചേർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *